ഈ ഇടനാഴികള്‍ക്ക് പറയുവാന്‍ ഏറെ കഥകളുണ്ട്...
ഒരായിരം സൌഹൃദങ്ങള്‍ പൂത്തുലഞ്ഞ നിമിഷങ്ങളെ കുറിച്ച്, മിഴികള്‍ കൊണ്ട് ഹൃദയം
കൈമാറിയവരെക്കുറിച്ച്, പറയാന്‍ മറന്ന പ്രണയങ്ങളെക്കുറിച്ച്...
കണ്ണീരും, പുഞ്ചിരിയും, പ്രണയവും, പരിഭ്രമവും, കനവുകളും, നിനവുകളും, വേദനകളും, സ്വാന്തനങ്ങളും, സൌഹൃദങ്ങളും, പൂത്തുലഞ്ഞ നിമിഷങ്ങളെക്കുറിച്ച്...
കണ്ണീരും, പുഞ്ചിരിയും, പ്രണയവും, പരിഭ്രമവും, കനവുകളും, നിനവുകളും, വേദനകളും, സ്വാന്തനങ്ങളും, സൌഹൃദങ്ങളും, പൂത്തുലഞ്ഞ നിമിഷങ്ങളെക്കുറിച്ച്...
കുറച്ചു തലമുറകള്‍ ഇവിടം
സ്വന്തമാക്കിയിരിക്കുന്നു.. ഇനിയും എത്രയോ തലമുറകള്‍ ഇവിടം സ്വന്തമാക്കാനിരിക്കുന്നു!
ഋതുക്കളെത്ര മാറി വന്നാലും, കാലമെത്ര
കടന്നാലും, ഇവിടെ നാം തീര്‍ത്ത നിമിഷങ്ങള്‍ നമുക്ക് സ്വന്തമായിരിക്കും.
പക്ഷെ നാളെ ഈ ഇടനാഴിയില്‍ ഞാന്‍ എന്‍റെ അപരിചിതത്വം
തിരിച്ചറിയുമ്പോഴോ? അതോ ഇന്നെന്നിക്ക് ചിരപരിചിതമായ വഴിത്താരയില്‍ നാളെ ഞാനൊരു
അന്യനാണ് എന്ന് തിരിച്ചറിയുമ്പോഴോ?
പറയാന്‍ മറന്നതെന്തെല്ലാമോ ബാക്കിയാകുന്നു....
നീയും, ഞാനും ചരിത്രമാകുന്നു...
തലമുറകള്‍ ഈ കലാലയ ഭൂമിക്ക് സ്വന്തമാവുകയും,
നഷ്ടമാവുകയും ചെയ്യുന്നു....
8 വര്‍ഷങ്ങള്‍ക്കു
മുന്‍പ് കോളേജ് മാഗസിന്‍റെ അവസാന പേജില്‍ ഞാന്‍ കുറിച്ച ഈ വരികള്‍ ഇന്നലെയാണ് സത്യമായി
തീര്‍ന്നത്. അതെ, ഇന്ന് ഈ കലാലയത്തില്‍ ഞാന്‍ ഒരു അന്യന്‍ ആണ്... കാലത്തിനു
മായ്ക്കാന്‍ ആവാത്ത നിറം മങ്ങാത്ത ഓര്‍മ്മകള്‍ ഞങ്ങള്‍ ഇവിടെ മിച്ചം വെച്ച് പോയത്
കൊണ്ടാണല്ലോ, തുടര്‍ച്ചയായ 7ആം വര്‍ഷവും ഞങ്ങള്‍ രണ്ടു പേര്‍ ഒരു തീര്‍ഥാടനം പോലെ
ഇവിടെ വന്നു പോകുന്നത്. അതും വല്യ ഡിഗ്രികള്‍ പേരിനൊപ്പം വന്നു ചേര്‍ന്ന്
കഴിയുമ്പോള്‍, സൗകര്യപൂര്‍വ്വം ഫേസ്ബുക്ക് പ്രൊഫൈലില്‍ എജുക്കേഷന്‍ കോളത്തില്‍
നിന്ന് പലരും എടുത്തു മാറ്റാറുള്ള ഈ കലാലയത്തിലേക്ക്...
പിന്‍വിളികള്‍ക്ക് കാതോര്‍ക്കാതെ, പറയാതെ പോയ അനുരാഗങ്ങള്‍ക്ക്,
കാണാതെ പോയ സ്വപ്നങ്ങള്‍ക്ക്, അറിയാതെ പറഞ്ഞു പോയ പരിഭവങ്ങള്‍ക്ക്, സ്നേഹത്തോടെ
വിട.....
പറയാന്‍ മറന്നതെന്തെല്ലാമോ ബാക്കിയാകുന്നു....