പതിറ്റാണ്ടുകളായി ലോക മലയാളികള്‍ക്ക് ഉത്തരം കിട്ടാതിരുന്ന ഈ ചോദ്യം എന്റെ മനസ്സില്‍ ഉയര്‍ന്നു വന്നത് ഇന്നലെ അറ്റ്‌ലാന്‍റ്റയില്‍ നിന്ന് വാഷിംഗ്ടണ്‍ ഡി.സിയിലേക്കുള്ള ഫ്ലൈറ്റില്‍ ഇരിക്കുമ്പോള്‍ എന്റെ സഹയാത്രിക മയാമി സ്വദേശിനി ആണെന്നറിഞ്ഞപ്പോള്‍ ആയിരുന്നു. അപ്പോള്‍ തന്നെ സംശയ നിവൃത്തി നടത്താന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
How many kilometers from Washington DC to Miami beach?
(ഹൌ മെനി കിലോമീറ്റര്‍സ് ഫ്രം വാഷിംഗ്ടണ്‍ ഡി.സി ടൂ മയാമി ബീച്ച്?)
എന്റെ ചോദ്യം കേട്ട അവര്‍ ആദ്യം ഒന്ന് അമ്പരന്നു. എന്നിട്ട് കൈയിലുരുന്ന ഐപാഡില്‍ മാപ്പ്സ് എടുത്തു സെര്ച്ച് ചെയ്തിട്ട് പറഞ്ഞു. 1055 miles. (1700 കിലോമീറ്റര്‍).
“I am the answer! Kilometres and kilometres! In these days of degenerating decency of Miami beach to Washington DC when diplomacy and duplicity become interchangeable from complicated America to America!!!”
ശരിയുത്തരവും, അതിനു പിന്നിലെ കഥയും കേട്ട അവര്‍ക്ക് ബോധക്കേട് ഉണ്ടാകാഞ്ഞത് ഭാഗ്യം!
(ചിത്രം : വാഷിംഗ്ടണ്‍ ഡിസിയിലെ പ്രസിദ്ധമായ പോട്ടോമാക് നദി, ഒരു ആകാശ കാഴ്ച.)